തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് ആവിഷ്‌ക്കരിക്കുന്ന കെഫോണ്‍ പദ്ധതി 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യവുമായി കേരളത്തില്‍ പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയാണ് 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെഫോണ്‍ പദ്ധതി.
പദ്ധതി പ്രകാരം ഓരോ വര്‍ഷവും പൊതുസ്ഥലത്ത് 1000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കും. ആദ്യ രണ്ടുവര്‍ഷം പദ്ധതി നടപ്പാക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം പൂര്‍ത്തിയാക്കും.
ഇഗവേണന്‍സ് സേവനങ്ങള്‍ ജനത്തിന് പ്രയോജനപ്പെടുത്താന്‍ മലയാളത്തില്‍ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം നടപ്പാക്കിയിട്ടുണ്ട്. 150 എന്‍ജിനീയറിങ് കോളേജുകളെയും ഐ.ടി. പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.