ടിപ്പു ജയന്തിക്കെതിരായുള്ള ഹര്‍ജിയില്‍ ആഘോഷം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷം തടയാന്‍ സാധിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

ടിപ്പു ജയന്തിക്കെതിരായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി.

കര്‍ണാടകയിലെ കൊഡഗു ജില്ലയില്‍ നവംബര്‍ 10ന് നടക്കാനൊരുങ്ങുന്ന ടിപ്പു ജയന്തി ആഘോഷം തടയണമെന്നും, ആഘോഷം മത സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നും ഉന്നയിച്ച് കെ.പി മഞ്ജുനാഥാണ് ഹര്‍ജി സമര്‍പ്പിച്ചത്.

2015ല്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വര്‍ഗീയ ലഹള നടന്നുവെന്നും അതുകൊണ്ട് ആഘോഷങ്ങള്‍ തടയണമെന്നും, ആയിരകണക്കിന് കൊഡഗ് നിവാസികളെ ടിപ്പു സുല്‍ത്താന്‍ കൊലപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ആഘോഷങ്ങളെ എതിര്‍ത്തു കൊണ്ട് ബിജെപിയും സംഘപരിവാറും രംഗത്തെത്തിയിരുന്നു.

Top