കേന്ദ്രത്തെ ഞെട്ടിച്ച വാക്സിൻ ‘തന്ത്രം’ വീണ്ടും കയ്യടി നേടി കേരള സർക്കാർ

കേന്ദ്ര സഹായം കാത്ത് നിൽക്കാതെ, കൊവിഡ് വാക്‌സീന്‍ സ്വന്തമായി വാങ്ങാനുള്ള കേരള സർക്കാർ തീരുമാനത്തിന് ലഭിച്ചിരിക്കുന്നത് വൻ ജനപിന്തുണ. ദേശീയ മാധ്യമങ്ങളടക്കം, വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്തയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്,സംഭാവനകളുടെ പ്രവാഹം തന്നെയാണ് നിലവിൽ നടക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍, ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നത്. അതാകട്ടെ ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്. സര്‍ക്കാരിന്റേ തായ  യാതൊരു  ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ്, ഈ ക്യാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വാക്‌സീന്‍ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന്  സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ്  എന്തു വന്നാലും കേരളത്തില്‍ വാക്‌സീന്‍ സൗജന്യമായിരിക്കുമെന്ന നിർണ്ണായക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയിരുന്നത്. ആ നല്ല മനസ്സിനുള്ള നന്ദിയാണിപ്പോൾ  ജനങ്ങളും തിരിച്ചു കാണിച്ചിരിക്കുന്നത്. വാക്‌സിനുള്ള പണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊണ്ടാണ്, ജനങ്ങൾ കേന്ദ്ര തീരുമാന ത്തോടുള്ള അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 22ന് മാത്രം, ഏഴായിരത്തോളം ആളുകളില്‍ നിന്ന് എത്തിയി രിക്കുന്നത്, മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ്. ഏപ്രിൽ 23 ഉച്ചവരെ മാത്രം, അറുപത്തിരണ്ട് ലക്ഷത്തിലേറെ രൂപയും എത്തിയിട്ടുണ്ട്. ഈ തുക വരും ദിവസങ്ങളിൽ കുതിച്ചുയരാനാണ് സാധ്യത. സൗജന്യമായി വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍, രണ്ട് ഡോസിന്റെ പണമായ എണ്ണൂറ് രൂപ, ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യു മെന്ന, സാമൂഹിക മാധ്യമങ്ങളിലെ ക്യാമ്പയിനാണ്, ജനങ്ങൾ ഏറ്റെടുത്തിപ്പോൾ സൂപ്പർ ഹിറ്റാക്കിയിരി ക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, ആയിരക്കണക്കിനാളുകളാണ് ക്യാമ്പയിൻ ഏറ്റെടുത്തത്. മികച്ച പ്രതികരണം തുടരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ തന്നെ ഇപ്പോൾ, വാക്‌സിന്‍ ചലഞ്ചുമായി മുന്നോട്ട് വരാനുള്ള ആലോചന യിലാണുള്ളത്. പ്രളയകാലത്തും, ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുജനത്തിന്റെ പിന്തുണ തേടിയപ്പോഴും, സംഭാവനകള്‍ വൻ തോതിൽ ഒഴുകിയിരുന്നു. 4,912 കോടി രൂപയായിരുന്നു 2018-19 വര്‍ഷങ്ങളിലായി, ദുരിതാശ്വാസ നിധിയിലെത്തിയിരുന്നത്. കേന്ദ്ര സർക്കാറിനെ പോലും അമ്പരിപ്പിച്ച സംഭവമായിരുന്നു അത്.

ജനങ്ങള്‍ക്ക് വാക്‌സിനും ഓക്‌സിജനും എത്തിക്കുന്നതിന് പകരം, വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളെ സഹായി ക്കുന്ന നിലപാടാണ്, കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നാണ്, ഇടതുപക്ഷം ഉൾപ്പെടെയുള്ള, പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട അര്‍ഹമായ വാക്‌സിന്‍ പോലും സൗജന്യമായി ലഭ്യമാക്കാതെ, വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ ദാക്ഷിണ്യത്തിനായി, ജനങ്ങളുടെ ജീവന്‍ എറിഞ്ഞു കൊടുക്കുന്ന നടപടിയാണ്, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ്  മറ്റൊരു ഗുരുതര ആരോപണം.ഒരേ വാക്സിന് മൂന്നു തരം വില നിശ്ചയിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന അതേ വാക്സിൻ, സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ, 400 രൂപയാകുന്നതാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന് ഒരു വില, സംസ്ഥാന സർക്കാരിന് മറ്റൊരു വില എന്നത്, എന്തു തരം നയമാണെ ന്നാണ് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക്  പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ്, കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ്കേ രള’ സർക്കാർ ഈ കോവിഡ് കാലത്തും മുന്നോട്ട് പോകുന്നത്. പ്രതിഷേധം പ്രകടിക്കുമ്പോൾ തന്നെ, കോവിഡ് ജാഗ്രതയിലും ഏറെ മുന്നിൽ തന്നെയാണ് കേരളം.രാജ്യത്ത്  44.78 ലക്ഷം ഡോസ് കോവിഡ് വാക്സീൻ പാഴായിപ്പോയപ്പോൾ, ഒരു തുള്ളി വാക്സീൻ പോലും പാഴാക്കാതെ, രാജ്യത്തിന് മാതൃക യായിരിക്കുന്നതും കേരളമാണ്. അനുഭവ സംമ്പത്തുള്ള നഴ്സുമാരുടെ മികവാണ്, ഈ നേട്ടത്തിനു പ്രധാന കാരണമായിരിക്കുന്നത്.

 

വിവരാവകാശ രേഖ അനുസരിച്ച്, ഏപ്രിൽ 11 വരെ ആകെ വിതരണം ചെയ്ത 10.34 കോടി ‍‍ഡോസ് വാക്സീനിൽ, 44.78 ലക്ഷം ഡോസ് വാക്സീനാണ് പാഴാക്കിയിരിക്കുന്നത്. അതായത്, ത്രിപുരയിലെ മുഴുവൻ ജനങ്ങൾക്കും നൽകാനുള്ളയത്രെ, വാക്സിനാണ് പാഴായിരിക്കുന്നത് എന്ന് വ്യക്തം. ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കിയിരിക്കുന്നത്, തമിഴ്നാടാണ്. ഇവിടെ 100 ഡോസ് വിതരണം ചെയ്തപ്പോൾ 12 ഡോസാണ് പാഴായി പോയിരിക്കുന്നത്. ഇതും, രാജ്യം വിലയിരുത്തേണ്ട കാര്യം തന്നെയാണ്.

Top