ദില്ലി: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല എന്ന് സംവിധായകന്‍ സുദിപ്‌തോ സെന്‍. പരിഗണിക്കപ്പെടാവുന്ന ഒരു ഓഫറും ഇതുവരെ സിനിമയ്ക്ക് ലഭിച്ചിട്ടില്ല. ഇന്‍ഡസ്ട്രിയിലെ ഒരു വിഭാഗം തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് തോന്നുന്നത് എന്നും സംവിധായകന്‍ പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.
”കേരള സ്റ്റോറിക്കായി ഇതുവരെ പറ്റിയ ഒരു ഓഫര്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നല്ല ഒരു ഓഫറിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. പക്ഷേ, ഇതുവരെ പരിഗണിക്കാവുന്ന ഒരു ഓഫര്‍ കിട്ടിയിട്ടില്ല. ഇന്‍ഡസ്ട്രിയിലെ ഒരു വിഭാഗം തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് തോന്നുന്നത്. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയം ഇന്‍ഡസ്ട്രിയിലെ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഞങ്ങളുടെ വിജയത്തില്‍ ഇന്‍ഡസ്ട്രിയിലെ ഒരു വിഭാഗം ഒത്തുചേര്‍ന്ന് ഞങ്ങളെ ശിക്ഷിക്കുകയാണെന്ന് തോന്നുന്നുണ്ട്.
സുദിപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’, കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്.പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വരുന്ന 20 വര്‍ഷത്തില്‍ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശര്‍മ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത്.