തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കേരള സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും. 28 മുതല്‍ 31 വരെയാണ് കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യുന്നതിനും സാമൂഹിക-സാമ്പത്തിക രംഗത്ത് സംസ്ഥാനം കൈവരിച്ചിട്ടുള്ള പുരോഗതി വിലയിരുത്തുന്നതിനുമാണു സന്ദര്‍ശനം.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിവിധ സംഘടനാപ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും. കമ്മീഷന്‍ സന്ദര്‍ശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.