ഹ്യുണ്ടായി ഉപഘടകമായ കിയ സെറാറ്റൊ ഇന്ത്യന്‍ നിരത്തില്‍ ; ചിത്രങ്ങള്‍ പുറത്ത്

ടുത്തവര്‍ഷം ഔദ്യോഗികമായി ഹ്യുണ്ടായി ഉപഘടകമായ കിയ ഇന്ത്യന്‍ വിപണിയിലെത്തും. എന്നാല്‍ അതിനു മുന്‍പ് എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിനെ ‘ട്രെസോര്‍’ എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ട്രെസോറിന് പിന്നാലെ സെറാറ്റൊ സെഡാന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ബെംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന 2018 കിയ സെറാറ്റൊയുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

kia-cerato-2

ഡോര്‍ ഹാന്‍ഡിലുകള്‍, മിററുകളില്‍ ഒരുങ്ങിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സെറാറ്റൊയുടെ വിശേഷങ്ങളില്‍ എടുത്തുപറയേണ്ടവയാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്.

sedan

രണ്ടു എഞ്ചിന്‍ പതിപ്പുകളിലായിരിക്കും കിയ സെറാറ്റൊ ഇന്ത്യയില്‍ എത്തുക. 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ സെറാറ്റൊയില്‍ ഒരുങ്ങും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും.

Top