കോട്ടയം: ചുംബനസമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലീന പ്രസക്തി മുന്‍നിര്‍ത്തിയുള്ളതാണെന്ന് വി.ടി ബല്‍റാം എംഎല്‍എ. ഫെയ്‌സ്ബുക്കിലാണ് ബല്‍റാം തന്റെ പ്രതികരണം കുറിച്ചത്.
നേരത്തെ ചുംബനസമരത്തെ അനുകൂലിച്ച് ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കിസ് ഓഫ് ലവ് പ്രവര്‍ത്തകരായ രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാം തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ
ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയേ മുന്‍നിര്‍ത്തിയാണ്, അല്ലാതെ സമര സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയുടെ ബ്ലാങ്ക് ചെക്കല്ല.
സംസ്‌കാരത്തിന്റേയും സദാചാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസങ്ങളുടേയുമൊക്കെ പേരു പറഞ്ഞ് പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് നേരെ നിരന്തരമുയരുന്ന വെല്ലുവിളികള്‍ക്കെതിരായ സ്വാഭാവിക ജനാധിപത്യ സമരങ്ങള്‍ക്ക് തുടര്‍ന്നും ആശയപരമായ പിന്തുണ അറിയിക്കുന്നു.