വിപണിയിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി കെടിഎം 250 അഡ്വഞ്ചര്‍

കെടിഎം 250 സിസി ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് കെടിഎം. ഇപ്പോഴിതാ വാഹനം അവതരിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക. 2020 ഒക്ടോബര്‍ മാസത്തോടെ ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയില്‍ എത്തുക. അതുപോലെ തന്നെ കെടിഎം 250 അഡ്വഞ്ചറിന്റെ എഞ്ചിന്‍ 250 ഡ്യൂക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റിന് പരമാവധി 30 bhp കരുത്തില്‍ 24 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 250 ADV പതിപ്പിന് ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉണ്ടായിരിക്കും.

ഒരു പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പും ബൈക്കില്‍ ഉണ്ടായിരിക്കും. പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടെങ്കിലും, അവതരണ തിയതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോഴാണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

Top