ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിയമനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്

കുവൈത്ത് : ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിയമനത്തിനു കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ താൽക്കാലിക വിലക്ക്.

ഇന്ത്യൻ എംബസിയാണ് താൽക്കാലിക വിലക്ക് സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്.

ഓവർസീസ് മാൻ പവർ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നു രണ്ടായിരം നഴ്സുമാരെ റിക്രൂട്ട് ചെയ്യുവാൻ നേരത്തെ മുന്ന് കുവൈത്ത് ഏജൻസികൾക്കു നൽകിയ അനുമതി മരവിപ്പിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു.

നഴ്സിംഗ് നിയമനത്തിലെ സുതാര്യത നിലനിർത്തുവാൻ കുവൈത്ത് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മാൻപവർ ഏജൻസികളെ തന്നെ നിയമിക്കുവാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം സജീവമായി ആലോചിക്കുന്നുണ്ടന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ശമ്പളം ഇല്ലാതെ ജോലി ചെയ്തുവരുന്ന 257 നഴ്സുമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പര്യാപ്തമായ രീതിയിൽ ആരോഗ്യ മന്ത്രാലയത്തിൽ പുതിയ ഇടങ്ങൾ സൃഷ്ടിച്ച് നിയമനം നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചതായും ഇന്ത്യൻ നയതന്ത്രകാര്യാലയം അറിയിച്ചു.

Top