ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് ക്യാമ്പിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് ക്യാമ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തിരശ്ശീല വീഴും.

കേരളത്തില്‍നിന്ന് 11,807 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് അവസരമൊരുങ്ങിയത്.

രണ്ടുവയസ്സില്‍ താഴെയുള്ള 22 കുട്ടികള്‍ക്കും ഇത്തവണത്തെ യാത്രയിലുള്‍പ്പെടും. ഹജ്ജ് കമ്മിറ്റി വഴി ഏറ്റവും കൂടുതല്‍ കുട്ടികള്‍ തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നതും ഈ വര്‍ഷമാണ്.

കൂടാതെ, ലക്ഷദ്വീപില്‍നിന്ന് 305 ഉം മാഹിയില്‍നിന്ന് 32ഉം തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരി വഴിയാണ് യാത്രയായത്.

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് 39 സര്‍വിസാണ് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തത്.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര.

മൂന്നുകുട്ടികളടക്കം 407 പേരടങ്ങിയ അവസാനസംഘം ഹാജിമാരുമായി സൗദി എയര്‍ലൈന്‍സ് വിമാനം രാത്രി എട്ടിന് നെടുമ്പാശ്ശേരിയില്‍നിന്ന് പറന്നുയരും.

Top