ഖത്തറിനെതിരെയുള്ള കടുത്ത നടപടികള്‍ റദ്ദാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് തുര്‍ക്കി

ഇസ്താംബൂള്‍: ഖത്തറിനെതിരെയുള്ള കടുത്ത നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് തുര്‍ക്കി. തുര്‍ക്കി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തര്‍ക്കങ്ങളും തമ്മിലടിയുംകൊണ്ട് കാര്യമില്ല, ഖത്തറിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കണം. ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അല്ലാതെ ഇത്തരം കടുത്ത നടപടികളിലൂടെയല്ലന്നും എര്‍ദോഗന്‍ വ്യക്തമാക്കി.
ഖത്തറിനെതിരെ നടപടികള്‍ സ്വീകരിച്ച രാഷ്ട്രങ്ങളുടെ തലവന്മാരുമായി എര്‍ദോഗന്‍ ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തി.

ഖത്തര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ല. അതിന് വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഖത്തറിനെതിരെ തുര്‍ക്കി നിലപാടെടുക്കില്ലന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.

Top