നിക്കോണിന്റെ എഫ്.എക്സ് ഫോര്‍മാറ്റിലെ ഡി.എസ്.എല്‍.ആര് നിരയിലെ ഏറ്റവും പുതിയ പതിപ്പ് ഡി 850 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
സാങ്കേതിക മികവ് ഓരോ ഫോട്ടോഗ്രഫിയെയും എത്രമാത്രം മനോഹരമാക്കാനാവും എന്നതിന്റെ തെളിവായിരിക്കും ഡി 850 എന്ന് നിക്കോണ്‍ മിഡില്‍ ഈസ്റ്റിന്റെ മാനേജിങ് ഡയറക്ടര്‍ നരേന്ദ്ര മേനോന് പറയുന്നു.
എക്സ്പീഡ് 5 ഇമേജ് പ്രോസസ്സിങ് എഞ്ചിന്, സിമോസ് സെന്‍സര്‍ എന്നിവ വഴി ഉയര്‍ന്ന റസല്യൂഷനും വര്‍ധിച്ച സ്പീഡുമാണ് ഡി 850 നുള്ളത്.
45.7 മെഗാപിക്സലുള്ളതാണ് ക്യാമറ. സെപ്റ്റംബര്‍ മുതല്‍ ഗള്‍ഫ് വിപണിയില്‍ ക്യാമറ ലഭ്യമാവും. വില 13,000 ദിര്‍ഹമാണ്.