സംസ്ഥാനത്ത് രാത്രികാല ഷോപ്പിംങിനായി നിയമം പ്രാബല്യത്തിലെത്തുന്നു

തിരുവനന്തപുരം: രാത്രികാലങ്ങളിലും ഷോപ്പിംങ് നടത്തുന്നതിനുള്ള നിയമം പ്രാബല്യത്തിലെത്തുന്നു.

സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള പരിപാടികളുടെ ഭാഗമായിട്ടാണ് കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം എത്തുന്നത്.

സ്ഥാപനയുടമ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വര്‍ഷം മുഴുവന്‍ 24 മണിക്കൂറും വ്യാപാരം നടത്താന്‍ സാധിക്കുന്ന രീതിയില്‍ പരിഷ്‌കാരം നടത്തുന്നതിനാണ് നീക്കം.

നിലവില്‍ രാത്രി പത്തിന് ശേഷം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി ഇല്ല.

ഒപ്പം തന്നെ ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കുകയും വേണം.

അല്ലാത്ത പക്ഷം കട തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.

രാത്രികാലങ്ങളില്‍ ഏഴിന് ശേഷം സ്ത്രീകളെ ജോലി എടുപ്പിക്കാന്‍ നിലവില്‍ അനുമതി ഇല്ല.

എന്നാല്‍ പുതിയ നിയമം എത്തുന്നതോടെ യാത്രാ സൗകര്യം ഉറപ്പാക്കിയാല്‍ ഏതുസമയത്തും സ്ത്രീകളെയും ജോലിയില്‍ നിയോഗിക്കാന്‍ സാധിക്കും.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ മാതൃകയിലാണ് പുതിയ നിയമം ഇറക്കുന്നത്.

ജീവനക്കാര്‍ക്ക് ജോലി സമയം ഒന്‍പത് മണിക്കൂറുമാക്കും.

Top