പാപ്പരത്ത നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന്‌…

മുംബെ: പാപ്പരത്ത നിയമത്തില്‍ ആവശ്യമാണെങ്കില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കോര്‍പ്പറേറ്റ് കാര്യ വകുപ്പ് സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ്. ഐ.ബി.ബി.ഐയും ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ മനപൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്ക്, ചില വ്യവസ്ഥകളുടെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ലേല നടപടികളില്‍ നിന്ന് ഒഴിവാകാന്‍ കഴിയുമെന്ന തരത്തില്‍ പല വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ ശരിയല്ലായെന്നും, പാപ്പരത്ത നിയമം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാപ്പരത്ത നിയമം രണ്ടു തവണ ഇതിനോടകം ഭേദഗതി ചെയ്തിട്ടുണ്ട്. ബാങ്ക് വായ്പകള്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി ശുപാര്‍ശ ചെയ്തു കൊണ്ട് ജനുവരിയിലായിരുന്നു ആദ്യ ഭേദഗതി ചെയ്തത്. വിജയ് മല്യയുടെ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. പിന്നീട് ജൂലൈയില്‍ രണ്ടാമതും ഭേദഗതി ചെയ്തു. ഹോം ബയേഴ്‌സിനെ ഫിനാഷ്യല്‍ ക്രെഡിറ്റര്‍മാരായി പരിഗണിക്കുന്നതിനുള്ള ഉത്തരവ് ഉള്‍പ്പെടുത്തിയായിരുന്നു ഭേദഗതി ക്രമീകരിച്ചിരിക്കുന്നത്.

Top