ഒറ്റ ദിവസം കൊണ്ട് 6607 പേർക്ക് പട്ടയം നൽകി എൽഡിഎഫ് സർക്കാർ

pinarayi

തിരുവനന്തപുരം ; ഒറ്റ ദിവസം കൊണ്ട് 6607 പേർക്ക് പട്ടയം നൽകി എന്ന ചരിത്രനേട്ടവുമായി വീണ്ടും എൽഡിഎഫ്‌ സർക്കാർ. നാലര വർഷത്തിൽ‌ 1,63,691 പേർക്കാണ്‌‌ സർക്കാർ ആകെ പട്ടയം നൽകിയത്‌. ബുധനാഴ്‌ച‌ മാത്രം 6607 പേർക്കാണ് പട്ടയം നൽകിയത്.

1962ൽ തുമ്പ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രത്തിന്‌ സ്ഥലം കൈമാറിയ പള്ളിത്തുറ ചർച്ചിനും സ്‌കൂളിനും ഇതോടൊപ്പം പട്ടയം ലഭിച്ചു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആകെ നൽകിയത്‌ 82,000 പട്ടയം മാത്രമാണ്.

Top