തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന്‍ നടത്താനാണ് എൽഡിഎഫ് തീരുമാനം .
നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതല്‍ 26 വരെയാണ് നേതൃയോഗങ്ങള്‍ നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്