ലോകസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ മത്സരിക്കണമെന്ന മുസ്ലിംലീഗ് ആവശ്യത്തിന് ആധാരം പൊന്നാനി മണ്ഡലത്തിലെ നിലവിലെ ഇടതുപക്ഷ വെല്ലുവിളിയാണ്. പൊന്നാനി നഷ്ടപ്പെട്ടാലും രണ്ട് സീറ്റുകൾ നിലനിർത്തിനു വേണ്ടിയാണ് ഇത്തവണ മൂന്നാമതൊരു സീറ്റെന്ന ആവശ്യം ലീഗ് മുന്നോട്ടു വച്ചിരിക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ക്ക് ലീഗിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുക വഴി പൊന്നാനിയിലെ ഇടതുപക്ഷ ഭീഷണിയാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുന്നില്‍ കണ്ടിരിക്കുന്നത്. പൊന്നാപുരം കോട്ടയായ പൊന്നാനി നഷ്ടപ്പെട്ടാലും ലീഗിന്റെ സീറ്റ് നിലയില്‍ മാറ്റം വരാതിരിക്കാനാണ് മൂന്നാമതൊരു സീറ്റു കൂടി ആവശ്യപ്പെടാന്‍ ലീഗ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ വയനാട് അതല്ലെങ്കില്‍ വടകര, കോഴിക്കോട്, കാസര്‍ഗോഡ് സീറ്റുകളില്‍ ഒന്നു ലഭിക്കണമെന്നതാണ് ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസ്സിനെ ഏറെ പ്രതിസന്ധിയിലാക്കുന്ന നീക്കംകൂടിയാണിത്.(വീഡിയോ കാണുക)