ഇടതുപക്ഷം ജനങ്ങളെ വിഭജിക്കുന്നു; രാഹുല്‍ ഗാന്ധി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷം ആര്‍എസ്എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും ഉത്തരം മാര്‍ക്‌സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയില്‍ ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസും ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അവര്‍ സമൂഹത്തില്‍ വിദ്വേഷവും പകയും വളര്‍ത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു. എല്ലാത്തിനും ഉത്തരം മാര്‍ക്‌സ് എന്ന് അവര്‍ വിശ്വസിക്കുന്നു,’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കേരള തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഇന്ന് ഇടുക്കി ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാഹുല്‍ഗാന്ധി പ്രചാരണം നടത്തും.

 

Top