ഇടതുമുന്നണി വിപുലീകരണ ചര്‍ച്ച തുടരും; അഭിപ്രായമറിയിക്കാന്‍ ഘടകക്ഷികളോട് ആവശ്യപ്പെട്ടു

CPM party congress

തിരുവനന്തപുരം : സഹകരിച്ച് നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചെങ്കിലും വിഷയം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്ന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.

എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം.

ഒമ്പത് പാര്‍ട്ടികളാണ് മുന്നണിയുമായി സഹകരിക്കുന്നത്. ലോക്താന്ത്രിക് ദള്‍, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി), ആര്‍.എസ്.പി (കോവൂര്‍ കുഞ്ഞുമോന്‍ വിഭാഗം), കേരള കോണ്‍ഗ്രസ് (ബി), നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, ജെ.എസ്.എസ്, സി.എം.പി തുടങ്ങിയവ. ഐ.എന്‍.എല്ലിന്റെയും വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ദളിന്റെയും വിഷയം അജണ്ടയിലുണ്ട്

ആര്‍.ബാലകൃഷ്ണപിള്ള, സ്‌കറിയ തോമസ് എന്നിവരുടെ കേരള കോണ്‍ഗ്രസുകള്‍ ലയിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും തര്‍ക്കങ്ങളെ തുടര്‍ന്ന് നീണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് എല്‍ഡിഎഫിലെ കക്ഷികളെല്ലാം തീരുമാനിച്ചത്.

പാര്‍ട്ടികളെ ഒരുമിച്ച് എടുക്കാമെന്ന വിലയിരുത്തലിലാണ് സി.പി.ഐ.എം നേതൃത്വം. മുന്നണിക്കകത്ത് സമവായം ഉണ്ടായശേഷം തീരുമാനമെടുക്കുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

Top