ലക്ഷദ്വീപിന്റെ നിയമപരമായ അധികാര പരിധി കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുമെന്ന്

കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാനുള്ള നീക്കം സജീവം. കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി.

ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നാണ് വിവരം. ഈ വര്‍ഷത്തില്‍ മാത്രം 11 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 23 കേസുകളാണ് ലക്ഷദ്വീപിലെ അഡ്മിനിട്രേറ്ററുടെയും പൊലീസിന്റെയും നടപടികള്‍ക്ക് എതിരെ കേരള ഹൈക്കോടതിയില്‍ എത്തിയത്.

ഭൂമി ശാസ്ത്രപരമായും ഭാഷാപരമായും കേരളം തന്നെയാണ് ലക്ഷദ്വീപിന് അടുത്ത് നില്‍ക്കുന്നത്. ഭരണഘടന അനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

 

Top