12-ാം ലോകകപ്പ് മത്സരത്തില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മൂന്ന് കളിക്കാര്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ താരങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ഈ ലോകകപ്പില്‍ താന്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.
ലോകകപ്പില്‍ തന്റെ എതിരാളികളെ കടത്തിവെട്ടാന്‍ കെല്‍പ്പുള്ള ബൗളറാണ് റഷീദ് ഖാനെന്ന് സച്ചിന്‍ പറഞ്ഞു. ട്വന്റി-20 ഫോര്‍മാറ്റില്‍ പോലും അധികം റണ്‍സ് വഴങ്ങാതെ വിക്കറ്റെടുക്കാന്‍ കഴിവുള്ള റഷീദ് ഖാന് ഏകദിനങ്ങളില്‍ അതിലും മികച്ച പ്രടനം കാഴ്ച വെയ്ക്കാനാകും എന്നും താരം പറഞ്ഞു
ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണറുടെ പ്രകടനം വളരെ മികച്ചതായിരുന്നു. അത് കൊണ്ട് തന്നെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അകര്‍ഷിക്കുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ വാര്‍ണറാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗും താന്‍ ഈ ലോകകപ്പില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്നും സച്ചിന്‍ പറഞ്ഞു.