കൂട്ടുകാരിക്കയച്ച ഡയാന രാജകുമാരിയുടെ കൈപ്പടയിലുള്ള കത്തുകള്‍ ലേലത്തിന്

ബോസ്റ്റണ്‍: ഉറ്റ കൂട്ടുകാരിക്ക് ഡയാന രാജകുമാരി എഴുതിയ 33 കത്തുകള്‍ ലേലത്തിന്.

തന്റെ ദാമ്പത്യപ്രശ്‌നങ്ങളും മാനസിക അരക്ഷിതാവസ്ഥയുമാണ് ഡയാന കത്തുകളില്‍ പങ്കുവയ്ക്കുന്നത്.

1978- 1997 കാലത്ത് ഡയാനയുടെ ഉറ്റ കൂട്ടുകാരി കാരളിന്‍ പ്രൈഡ് ബര്‍ത്തലോമിയയ്ക്ക് എഴുതിയ കത്തുകളാണിവ. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ ഡയാനയുടെ സുഹൃത്താണ് കാരളിന്‍.

ലേലത്തുകയായി 1,25,000 ഡോളര്‍ ( ഏകദേശം 95 ലക്ഷം രൂപ) ആണ് പ്രതീക്ഷിക്കുന്നത്. കത്തുകളുടെ ഓണ്‍ലൈന്‍ ലേലം ഈ മാസം18ന് തുടങ്ങും.

Top