ട്രിപ്പോളി: ബംഘാസിയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിബിയന്‍ പ്രധാനമന്ത്രി ഫയീസ് സിയാദ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പൊതു ഇടങ്ങളിലും മറ്റും ഷെല്ലാക്രമണവും മറ്റും നടക്കുന്നുണ്ടെന്നും ഇതിന് അറുതിവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സിയാദ് മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിനു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ഇവിടെ കലാപമുണ്ടായത്.
ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഒന്‍പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.