തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും. 11 ന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക. വി.മുരളീധരനടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തിലും 11 ന് തീരുമാനമെടുക്കും.
മഞ്ചേശ്വരം, തൃശൂര്‍, ചെങ്ങന്നൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ എ പ്ലസ് മണ്ഡലങ്ങളിലടക്കം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മത്സരിക്കില്ലെന്ന വിവരം പുറത്തുവന്നെങ്കിലും തീരുമാനം തിരുത്തണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആവശ്യം.