പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ലോകായുക്ത ബിൽ ഇന്ന് പാസാക്കിയേക്കും

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം നഷ്ടമാക്കുന്ന ബിൽ ഇന്നു നിയമസഭ പാസ്സാക്കിയേക്കും. അഴിമതി കേസിൽ ലോകയുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പൂന പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്. മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.

അതേസമയം സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആയി പരിഗണിക്കുക ആയിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെ ബിൽ പാസ്സാകും എങ്കിലും ഗവർണർ ഒപ്പിടുമോ എന്നുള്ളത് സംശയമാണ്.

 

Top