തൃശ്ശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്റെ കേസ്ഡയറി ഹാജരാക്കാത്ത വാടാനപ്പള്ളി എസ് ഐയെ അറസ്റ്റ് ചെയ്യാന്‍ ത്യശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കി.
തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് ലോകായുക്ത നേരത്തെ നിര്‍ദേശിച്ചിരുന്നു.
വിനായകന്റെ ശരീരത്തില്‍ ഉണ്ടായ ഒമ്പത് മുറിവുകളില്‍ ഏഴും ആരോപണവിധേയരായ പോലീസുകാരല്ലാത്ത മറ്റൊരാളില്‍ നിന്ന് ഏറ്റതാണെന്ന് കരുതാമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ.ബല്‍റാം മൊഴി നല്‍കി.
കേസ് അടുത്ത മാസം 19ന് വീണ്ടും പരിഗണിക്കും.