തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു.
ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
മാത്രമല്ല, സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറിക്ക് എതിരെയും ലോകായുക്ത അന്വേഷണം നടത്തും.
രണ്ടാം എതിര്‍ കക്ഷിയാണ് സാമൂഹ്യ വകുപ്പ് സെക്രട്ടറി.
കൂടാതെ, സെപ്തംബര്‍ 14 ന് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ സമര്‍പ്പിക്കാനും ലോകായുക്ത നിര്‍ദേശിച്ചു.
അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി ഇന്നലെ വീണ്ടും വിമര്‍ശനം നടത്തിയിരുന്നു.
ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ആരാഞ്ഞു.
ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മാത്രമല്ല, ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായി ഹൈക്കോടതി നടത്തിയ പരാമര്‍ശം നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.