ലഖ്‌നൗ: ലഖ്‌നൗ മെട്രോയുടെ കന്നിയാത്ര പകുതിയില്‍ നിന്നു. സാങ്കേതിക പിഴവു മൂലമാണ് മെട്രോ നിന്നുപോയത്.
ഇതോടെ ലഖ്‌നൗ മെട്രോയിലെ ആദ്യയാത്രയ്‌ക്കെത്തിയ നൂറോളം ആളുകള്‍ മെട്രോയില്‍ കുടുങ്ങി.
ഇന്നലെയായിരുന്നു ലഖ്‌നൗ മെട്രോയുടെ ഉദ്ഘാടനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രതിദിന സര്‍വീസ് തുടങ്ങിയ ആദ്യ ദിനം തന്നെയാണ് യാത്രക്കാര്‍ കുടുങ്ങിപ്പോയ സംഭവമുണ്ടായത്.
രാവിലെ ഏഴ് പതിനഞ്ചോടെയായിരുന്നു സംഭവം. ഡ്രൈവറുടെ അറിവില്ലാതെ മെട്രോയുടെ എമര്‍ജന്‍സി ബ്രേക്ക് തനിയെ പ്രവര്‍ത്തിച്ചതാണ് ട്രെയിന്‍ നിന്നുപോകാന്‍ കാരണമായത്. രണ്ടര മണിക്കൂര്‍ നേരമാണ് ആളുകള്‍ മെട്രോയില്‍ കുടുങ്ങിയത്.
മവൈയ്യ-ദുര്‍ഗാപുരി എന്നീ സ്റ്റേഷനുകള്‍ക്കിടയിലാണ് മെട്രോ നിന്നുപോയത്. ഒടുവില്‍ ലഖ്‌നൗ മെട്രോ റെയില്‍ കോര്‍പറേഷന്‍ ജീവനക്കാരെത്തി എമര്‍ജെന്‍സി വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്.