മധ്യപ്രദേശ്: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ വിളിക്കുമ്പോള്‍ ഹാജര്‍ പറയുന്നതിനു പകരം ‘ജയ്ഹിന്ദ്’ പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി.
ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഈ നിര്‍ദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ് ഷാ ആവശ്യപ്പെട്ടു.
ജില്ലയില്‍ ഇത് വിജയകരമായി പ്രാവര്‍ത്തികമാക്കാനായാല്‍ സംസ്ഥാനം ഒട്ടാകെ നടപ്പില്‍ വരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
നിലവില്‍ ഇത് സ്വകാര്യ സ്‌കൂളുകള്‍ക്ക് മാത്രം നല്‍കിയ നിര്‍ദേശമാണ്, രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ടതായതിനാല്‍ എല്ലാവരും അനുസരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്റെ അഭിപ്രായം തേടിയ ശേഷമെ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാന്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ജന ശിക്ഷകരുടെയും യോഗത്തിലാണ് ജയ്ഹിന്ദ് പറയണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവെച്ചത്.
ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.