ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.
കേസെടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ ചെന്നൈ സിറ്റി പൊലീസിന് കോടതി നിര്‍ദേശം നല്‍കി.
കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കമല്‍ഹാസന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.എസ് രമേശാണ് കമലിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്നത് അംഗീകരിക്കണമെന്നായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം.
ഇത് സമാധാനപ്രിയരായ തമിഴ് ജനതക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.