മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു.പുതിയ രണ്ട് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീലും ബി.ജെ.പി നേതാവ് അഷിഷ് ഷെലറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
അടുത്തകാലത്താണ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.അഹമദ്നഗറിലെ ബി.ജെ.പി എം.പിയാണ് അദ്ദേഹത്തിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍.
ഭവനനിര്‍മാണ വകുപ്പ് മന്ത്രി പ്രകാശ് മെഹ്തയും മറ്റ് അഞ്ച് മന്ത്രിമാരും രാജി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 13 മന്ത്രിമാരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിസഭ വികസിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.സംസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പടെ 37 മന്ത്രിമാരാണ് നിലവിലുണ്ടായിരുന്നത്.