സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഈ മാസം 17 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം.

നഗരപ്രദേശങ്ങളിലുള്ള സ്‌കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്‌കൂളുകളിലെ 5 മുതല്‍ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതല്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ടാസ്‌ക് ഫോഴ്‌സ് ഇതിനെ എതിര്‍ത്തതോടെ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്മാറുകയായിരുന്നു.

ബുധനാഴ്ച രാത്രി വിദ്യാഭ്യാസ വകുപ്പും ടാസ്‌ക് ഫോഴ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയില്‍ പങ്കായിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റിയത്.

Top