കോട്ടയം: കെവിന്റെ ഭാര്യ നീനുവിന്റെ തുടര്‍ പഠനത്തിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി. നീനുവിന്റെയും കെവിന്റെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യണമെന്നും മഹിളാ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.