സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ റൗണ്ടില്‍ ആദ്യ ഗോള്‍ നേടിയത് ഒരു മലയാളി താരം. എന്നാല്‍ മേഘാലയ്ക്കെതിരെ സര്‍വ്വീസ് താരമായാണ് മലയാളിയുടെ ഗോള്‍ പിറന്നത്.
കരസേന ജീവനക്കാരനായ ഷഫീല്‍ സര്‍വ്വീസിന്റെ പ്രതിരോധ താരമാണ്. 2017, 2019 സീസണില്‍ താരം കര്‍ണാടകയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഷഫീല്‍ സര്‍വ്വീസ് ടീമിലേക്ക് എത്തുന്നത്.
മത്സരത്തില്‍ ഷഫീലിന്റെ ഒറ്റ ഗോള്‍ മികവില്‍ സര്‍വീസ് മേഘാലയെ തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ 96-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഷഫീല്‍ വലയ്ക്കുള്ളിലാക്കി. കോഴിക്കോട് കപ്പക്കല്‍ സ്വദേശി പി പി ഷഫീലാണ് ഗോള്‍ നേടിയത്.