കാസര്‍ഗോഡ്: ഐ എസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചു. കാസര്‍ഗോഡ് പടന്നയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരിക്കുന്നത്.
പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരിയാണ് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ചിത്രമടക്കമുള്ള വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചത്.
സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ധാരാളം യുവാക്കളാണ് ഐ എസില്‍ ചേരാനായി അഫ്ഗാനിലേക്ക് പോയിട്ടുള്ളത്.
കേരളത്തില്‍ നിന്ന് പോയവര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടെന്നും രണ്ടോ മൂന്നോ പേരെ അവശേഷിക്കുന്നുള്ളു എന്നും വിദേശ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിഞ്ഞു.