ലഖ്‌നോ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ യുവാവ് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
മാതാപിതാക്കള്‍, മൂത്ത സഹോദരന്‍, സഹോദരന്റെ ഭാര്യ, അവരുടെ മകന്‍, മകള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
അമര്‍(60), രംസഖി(55), അരുണ്‍(40), രാംദുലാരി(35), സൗരഭ്(7), സരിക(2) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം പ്രതി അജയ് സിങ്(26) പൊലീസില്‍ കീഴടങ്ങുകയായിരുന്നു.