സീറ്റ് ബെല്‍റ്റ് ധരിച്ചില്ല ; പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

suicid attempt

ചെന്നൈ: വാഹനപരിശോധനയ്ക്കിടെ പൊലീസ് തടഞ്ഞു നിര്‍ത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടയിലാണ് തിരുന്നല്‍വേലി സ്വദേശിയായ മണിണ്ഠന്‍ പൊതുജനമധ്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ചെന്നൈ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

രാജീവ് ഗാന്ധി സാലയില്‍ പരിശോധനക്കിടെ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ പിഴ ചുമത്തുകയും പിഴ അടച്ചതിനുശേഷം ഇയാള്‍ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ കാറിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Top