നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വിപണി

മുംബൈ: നഷ്ടത്തില്‍ നിന്നുയര്‍ന്ന് മികച്ച നേട്ടത്തോടെ സൂചികകള്‍ ക്ലോസ്‌ ചെയ്തു. യുഎസ് ട്രഷറി ആദായത്തില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ വളര്‍ച്ച മൂഡീസ് പുതുക്കിയതും അഞ്ചു ദിവസം നീണ്ട നഷ്ടത്തില്‍ നിന്ന് വിപണിയെ കരകയറ്റി.
സെന്‍സെക്‌സ് 641.72 പോയന്റ് ഉയര്‍ന്ന് 49,858.24ലിലും നിഫ്റ്റി 186.10 പോയന്റ് നേട്ടത്തില്‍ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 ഓഹരികള്‍ നേട്ടത്തിലും 1418 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികള്‍ക്ക് മാറ്റമില്ല.

എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഡിവീസ് ലാബ്, ഗെയില്‍, ഐടിസി, ഗ്രാസിം, ഐഒസി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എനര്‍ജി സൂചിക മൂന്നു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.34ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി.

 

Top