വിപണി ഉണർന്നു; സെൻസെക്‌സ് 468 പോയിന്റ് മുന്നേറ്റം

മുംബൈ: കഴിഞ്ഞ രണ്ട സെഷനുകളിൽ നഷ്ടം നേരിട്ട ആഭ്യന്തര വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, ഓയിൽ, എഫ്എംസിജി ഓഹരികൾ വലിയ മുന്നേറ്റം നടത്തി. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച ഒരു ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു.

സെൻസെക്‌സ് 468.38 പോയിന്റ് അഥവാ 0.76 ശതമാനം ഉയർന്ന് 61,806.19ൽ എത്തി. പകൽ സമയത്ത്, ഇത് 507.11 പോയിന്റ് അഥവാ 0.82 ശതമാനം ഉയർന്ന് 61,844.92 എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. എൻ എസ് ഇ നിഫ്റ്റി 151.45 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്ന് 18,420.45 ൽ വ്യാപാരം അവസാനിപ്പിച്ചു

സെൻസെക്‌സിൽ നിന്ന്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി, ഐടിസി, ടൈറ്റൻ, നെസ്‌ലെ, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ പ്രധാന മുന്നേറ്റം നടത്തി. അതേസമയം, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ കമ്പനികൾ പിന്നോക്കാവസ്ഥയിലാണ്.

ഏഷ്യയിലെ മറ്റിടങ്ങളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഇക്വിറ്റി വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്പിലെ ഇക്വിറ്റി എക്സ്ചേഞ്ചുകൾ മിഡ്-സെഷൻ ഡീലുകളിൽ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചിരുന്നത്.

അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.15 ശതമാനം ഉയർന്ന് ബാരലിന് 79.95 ഡോളറിലെത്തി.എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 1,975.44 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്തു.

Top