അന്തരിച്ച പ്രശസ്ത പിന്നണി ഗായിക രാധിക തിലകിന്റ മകള്‍ ദേവിക വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം നിറഞ്ഞ ചടങ്ങില്‍ രാധികയുടെ കസിന്‍ സഹോദരി കൂടിയായ ഗായിക സുജാതയുടെയും മകളും ഗായികയുമായ ശ്വേത മോഹന്റെയും പ്രാര്‍ഥനാമംഗള ഗാനം ശ്രദ്ധേയമായി. ‘ഞങ്ങളുടെ ദേവികയുടെ (രാധികയുടെ മകള്‍) വിവാഹം . ഈ നവദമ്പതികളെ ആശീര്‍വദിക്കൂ’ എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുജാത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തിങ്കളാഴ്ച ബംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രനാണ് വരന്‍. അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഗായിക കൂടിയാണ് ദേവിക. രാധികയുടെ അപ്രതീക്ഷിത വേര്‍പാട് സംഗീത ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സഹോദരിയുടെ വിയോഗം തനിക്കുണ്ടാക്കിയ ആഘാതം വളരെ വലുതാണെന്ന് സുജാത തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.