റോഹിങ്ക്യ മുസ്ലിമുകളുടെ കൂട്ടക്കൊല; ഹൈദരാബാദിൽ പ്രതിഷേധ യോഗം

ഹൈദരാബാദ്: റോഹിങ്ക്യ മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമാത്ത് ഇസ്ലാമി ഹൈദരാബാദിൽ സർവ്വകക്ഷി പാർട്ടി യോഗം ചേരുന്നു.

ഹൈദരാബാദിലെ ചാട്ടാ ബസാറിലാണ് യോഗം. റോഹിങ്ക്യ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിൽ പ്രതിഷേധമറിയിച്ചാണ് പാർട്ടി യോഗം ചേരുന്നത്.

എല്ലാ രഷ്ട്രീയ പാർട്ടികളെയും സമൂഹിക സംഘടനകളേയും യോഗത്തിലേക്ക് ക്ഷണിച്ചതായി സംഘടന വക്താക്കൾ അറിയിച്ചു.

വേട്ടയാടപ്പെടുന്ന റോഹിങ്ക്യ മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് നടത്തുന്ന പ്രതിഷേധ യോഗങ്ങളിൽ വിവിധ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Top