The meat waste in Food

കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ ഇറച്ചി മാലിന്യം വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.

നാദാപുരത്ത് നിന്നും പിടികൂടിയ ഇറച്ചിമാലിന്യം ഷവര്‍മ്മക്ക് വേണ്ടിയാണെന്ന് കണ്ടെത്തി. ഷവര്‍മ്മയില്‍ കോഴിക്കൊപ്പം സുനാമി ഇറച്ചി ചേര്‍ക്കുന്നതായി ഇതര സംസ്ഥാന തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഇറച്ചി മാലിന്യം പിടികൂടിയ ഹെല്‍ത്ത് ഓഫീസര്‍ക്ക് നേരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. പരിശോധനക്ക് എത്തുന്ന തങ്ങള്‍ക്കും വിവിധ ഭീഷണികള്‍ ലഭിച്ചുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

Top