ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പരസ്യങ്ങള്‍ നിഷേധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
വ്യാജവാര്‍ത്തകള്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ തീരുമാനമെന്ന് ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി കേന്ദ്രം ന്യൂ പ്രിന്റ് മീഡിയ അഡ്വര്‍ടൈസ്മെന്റ് പോളിസിയിലെ 25-ാം വകുപ്പ് ഭേദഗതി ചെയ്യും. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഇതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക പരസ്യവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ളിസിറ്റി(ഡിഎവിപി)യുടെ പരസ്യങ്ങള്‍ ലഭിക്കാതെ വരും.
വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെയും സമീപിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.