ചണ്ഡീഗഡ്: പഞ്ച്കുളയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ചുള്ള വിചാരണയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി.
പരാമര്‍ശം ബോധപൂര്‍വം നടത്തിയതല്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.എസ് സരണ്‍ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് രാഷ്ട്രീയ കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് സരണ്‍ പറഞ്ഞു.