കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനകള്‍ നിഷേധിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു.
മുഖ്യമന്ത്രിയെ താന്‍ പരിഹസിച്ചിട്ടില്ല, പറയാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്നും പി.രാജു പറഞ്ഞു. തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും രാജു കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് നേരയുള്ള പി.രാജുവിന്റെ മോശം പ്രസ്താവനയ്‌ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഏത് സാഹചര്യത്തിലാണ് രാജു മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണമെന്ന് കാനം ആവശ്യപ്പെട്ടിരുന്നു.
പിണറായിക്ക് പേടിപ്പനിയായിരുന്നുവെന്നായിരുന്നും മന്ദബുദ്ധികളായ ചില ഉപദേശകര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടെന്നുമായിരുന്നു രാജുവിന്റെ വിമര്‍ശനം. ഇവര്‍ കൂടെക്കൂടിയാല്‍ കേരളം തകരുമെന്നും അദ്ദേഹം പറഞ്ഞു.