തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ഇന്ന് നടക്കും

ഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കും. ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സമിതിയാണ് ആളെ തിരഞ്ഞെടുത്ത് രാഷ്ട്രപതിക്കു ശുപാര്‍ശ ചെയ്യുന്നത്.

കമ്മിഷന്‍ അംഗമായിരുന്ന അരുണ്‍ ഗോയല്‍ രാജിവച്ചതോടെയാണ് പുതിയ നിയമന നടപടി തുടങ്ങിയത്.ഇതിനിടെ, സമിതിക്കു മുന്നില്‍ അവതരിപ്പിക്കുന്നവരുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ ഫയല്‍ മുന്‍കൂറായി നല്‍കണമെന്ന് സമിതി അംഗം അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സ്വന്തം താല്‍പര്യാര്‍ഥം പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ആരോപിച്ചുള്ള ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

Top