മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പുരുഷ ചാമ്പ്യനെ ഇന്നറിയാം. കിരീട പോരാട്ടത്തില്‍ റഷ്യയുടെ ഡാനിയേല്‍ മെവ്ദേവ് ഇറ്റലിയുടെ യാനിക് സിന്നറെ നേരിടും. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന് യോഗ്യത നേടിയത്.
മുമ്പ് രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച മെവ്ദേവ് രണ്ടിലും പരാജയപ്പെട്ടു. യുഎസ് ഓപ്പണില്‍ ഒരു കിരീടം മാത്രമാണ് മെവ്ദേവിന് ഇതുവരെ നേടാനായത്. രണ്ടാം ഗ്രാന്‍ഡ്സ്ലാമും ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണുമാണ് മെവ്‌ദേവിന്റെ ലക്ഷ്യം.
ഇതാദ്യമായാണ് ഒരു ഇറ്റാലിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിക്കുന്നത്. സിന്നറിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലുമാണ് ഇന്ന് നടക്കുന്നത്. അലക്‌സാണ്ടര്‍ സ്വരേവിന്റെ ശക്തമായ പോരാട്ടത്ത മറികടന്നാണ് മെവ്ദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരിന് യോഗ്യത നേടിയത്.