വരും  ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഡല്‍ഹി: ഉത്തരേന്ത്യയില്‍ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിര്‍ദ്ദേശവും നല്‍കി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലര്‍ത്തുവാനും അറിയിപ്പ്. അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു.

അതേസമയം, ഡല്‍ഹിയില്‍ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷമാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 450 ന് മുകളിലേക്ക് ഉയര്‍ന്നു. GRAP 3 പ്രകാരമുള്ള നിയമങ്ങള്‍ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല. പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top