മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ; എന്‍വൈസി കേരള ഘടകം പിരിച്ചുവിട്ടു

മുംബൈ: എന്‍സിപിയുടെ യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍വൈസി) കേരള സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടു.

എന്‍വൈസി ദേശീയ അധ്യക്ഷന്‍ രാജീവ്കുമാര്‍ ഝായാണ് കേരളാ ഘടകത്തെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്.

സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ മുജീബ് റഹ്മാനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി.

കേരളത്തില്‍ പാര്‍ട്ടിയുടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടതിന്റെ പേരിലാണ് സംസ്ഥാന ഘടകത്തിനെതിരെയും സംസ്ഥാന അധ്യക്ഷനെതിരേയും നടപടിയെടുത്തതെന്ന് രാജീവ്കുമാര്‍ ഝാ അറിയിച്ചു.

Top