അബുദാബി: യു.എ.ഇ.യില്‍ പുതിയ നികുതി പരിഗണനയില്‍.
എന്നാല്‍ വ്യക്തികളുടെ വേതനത്തില്‍ നിന്ന് ഈടാക്കുന്നതായിരിക്കില്ല ഈ പുതിയ നികുതി.
ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കാര്യം പ്രസ്താവനയിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.
യു.എ.ഇ.യില്‍ ഇപ്പോള്‍ ആദായനികുതി സംവിധാനം നിലവിലില്ല.
എന്നാല്‍ പലതരം നികുതി സംവിധാനത്തെക്കുറിച്ച് യു.എ.ഇ. ശാസ്ത്രീയ പഠനം നടത്തിവരികയാണ്.
ഇനി യു.എ.ഇ. നടപ്പാക്കാന്‍ പദ്ധതിയിടുന്ന നികുതി സിങ്കപ്പൂരിലേതിന് സമാനമായ ആഡംബര വാഹനങ്ങള്‍ക്കുള്ള നികുതിയും കോര്‍പ്പറേറ്റ് നികുതിയുമെല്ലാം ആവാമെന്ന് ഐ.സി.എ.ഐ. സെക്രട്ടറി അനുരാഗ് മെഹ്ത വ്യക്തമാക്കി.